ഇവരെ ഞാന്‍ പടിച്ച് ഹാര്‍ഡ്-ഡിസ്ക്കിലടച്ചു വെച്ചിട്ട് നാളുകളേറെയായി. വളരെ കഷ്ട്ടപ്പെട്ട് കേമറയും കൊണ്ട് പിന്നാലെ നടന്നാണ് ഇവളുമാരെ വലയിലാക്കിയത്. ഒരു ദീര്‍ഘയാത്രക്കുള്ള പുറപ്പാടിലാണ് ഈയുള്ളവന്‍,ഇനിയും തുറന്ന് വിട്ടില്ലെങ്കില്‍ ഇവര്‍ എന്നെയും വിട്ട് പറന്ന് പോകുമെന്ന് ആശങ്കയുള്ളതിനാല്‍, മൂന്നെണ്ണത്തിനേയും പിടിച്ച് ഒറ്റയടിക്ക് പോസ്റ്റുന്നു. കമന്റടിക്കാര്‍ക്ക് സ്വാഗതം...
ഈ സുന്ദരി പെണ്ണിനും ഇവളുടെ കൂട്ടികാരികള്‍ക്കും എപ്പഴും ഭയങ്കര ബിസിയണ്. ഒരു പാട് പൂവുകളോട് കിന്നരിക്കാനുള്ളതിനാല്‍കേമറക്കു മുന്നില്‍ പോസു ചെയ്യാനൊന്നും അവള്‍ നില്‍ക്കില്ല.വേണമെങ്കില്‍ വേഗം ‘ഞെക്കിക്കോ‘ എന്നതാണ് ഇവളുടെ നിലപാട്. ഒരിത്തിരി ചന്തമുള്ളതിന്റെ അഹങ്കാരം തന്നെ, അല്ലാതെന്താ.?
അങ്ങിനെ ഒരിക്കല്‍ കൂടി ഞാനവനെ ഫ്രയ്മിലൊതുക്കി. നല്ല ഒരു ഉച്ച മയക്കം നഷ്ട്ടപ്പെട്ടങ്കിലും ആദ്യം മിസ്സായ അവന്റെ വാലും കൂടി കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞതിനാല്‍ ഉറക്കം പോയത് വെറുതെയായില്ല.
ഞങ്ങളുടെ പറമ്പിലേക്ക് വിരുന്നു വന്നതായിരുന്നു ഇഷ്ട്ടന്‍ [ഗള്‍ഫുകാര്‍ വന്ന വിവരം ആരെങ്കിലും പറഞ്ഞുകാണും]പക്ഷെ കാക്കകളുണ്ടോ വിടുന്നു, അവര്‍ ബെറ്റാലിയനായി വന്ന് പൊന്മ സാറിനെ വളഞ്ഞു. (അസൂയ മൂത്താല്‍ പിന്നെ എന്തു ചെയ്യും?)പാവം തളര്‍ന്ന് മതിലില്‍ ഇരുന്നു പോയി. പിന്നാലെ കൂടിയിരുന്ന എനിക്ക് നല്ല ഒരു കോളായി ..കുറുമ്പികാക്കകള്‍ക്ക് താങ്ക്സ് !
ശ്.ച്.. പതുക്കെ.. ഒരു ഇലയനക്കം കേട്ടാല്‍ ഇവന്‍ വാലും ചുരുട്ടി ഓടിക്കളയും..പൂച്ച പാല്‍ കുടിക്കുന്നത് പോലെ അവന്‍ തേന്‍ കുടിക്കുന്നത് കണ്ടില്ലെ?കൊമ്പുകള്‍ക്കിടയില്‍ അവന്റെ ചില അഭ്യാസങ്ങള്‍ കണ്ടിരിക്കാന്‍ നല്ല രസമാണ്.പക്ഷെ അവനെ കേമറയില്‍ പകര്‍ത്താനാണ് പാട്. അവന്റെ കൂടുതല്‍ പോസുകള്‍ എനിക്ക്കിട്ടിയിട്ടുണ്ട്.
AUTOFOCUS...ഈ അവധിക്കാലത്തെ ഓട്ടം പാച്ചിലിനിടയില്‍ കേമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച ചില ദ്രിശ്യങ്ങള്‍..
നാട്ടിലെത്തിയാല്‍ ചെയ്യാനുള്ള കാര്യങ്ങളുടെ ലീസ്റ്റും കയ്യില്‍ കരുതിയാണു ഖത്തരില്‍ നിന്നും പുറപ്പെട്ടത്. ഇവിടെ എത്തിയിട്ട് നാളുകളേറെയായി, നാട്ടുകാരും,കൂട്ടുകാരും,കുടുംബക്കാരുമായി കാണാനുള്ളവരുടെ പട്ടികയില്‍ പലരും ഇനിയും ബാക്കിയാണ്. ഗല്‍ഫിലെ വരണ്ട ചുറ്റുപാടില്‍ നിന്നും വന്ന് പറമ്പിലെ പച്ചപ്പ് കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ കേമറ താഴെ വെക്കാന്‍ തോന്നുന്നില്ല. തിരക്കിനിടയില്‍ കിട്ടുന്ന സമയം പിന്നെ വല്ലതിന്നും തികയുമോ? കഴിഞ്ഞ വരവിന് വെച്ച വാഴക്കന്നുകളെല്ലാം വളര്‍ന്ന് കുലച്ചിരിക്കുന്നു. കുലയുടെ അറ്റത്ത് താഴേക്ക് തൂങ്ങി നില്‍ക്കുന്ന മാണി കാണാന്‍ നല്ല ചന്തമാണ്. കുട്ടിക്കാലത്ത് ഇതിന്റെ ഇതളുകളില്‍ നിന്ന് തേന്‍ വലിച്ചു ഓര്‍ക്കുന്നുണ്ടോ? ഒന്നോര്‍ത്ത് നോക്ക്യ? അതിന്റെ മധുരം ഇപ്പോഴുമുണ്ടാവും ചുണ്ടില്‍.